കോട്ടയം : കേരളത്തിൽ പ്രവാസികൾക്കിടയിലെ പ്രേഷിത പ്രവർത്തനം സജീവമാക്കാൻ പദ്ധതി തയ്യാറാക്കി കേരള ലത്തീൻ സഭ. ഇതിനായി കേരളത്തിലെ ലത്തീൻ രൂപതകളിലെ പ്രവാസികാര്യ കമ്മീഷനുകളുടെ ഡയറക്ടർമാരുടെയും പ്രവസികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന പ്രവർത്തകരുടെയും ദ്വിദിന സമ്മേളനം സംഘടിപ്പിച്ചു.
ഒക്ടോബർ 15, 16 തിയതികളിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച സമ്മേളനം വിജയപൂരം രൂപതാദ്ധ്യക്ഷനും ലത്തീൻ സഭയുടെ പ്രവാസികാര്യ കമ്മിഷന്റെ ചെയർമാനുമായ ബിഷപ്പ് സെബാസ്റ്റിൻ തെക്കത്തെച്ചേരിൽ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ മുഖ്യ പ്രഭാഷണം നടത്തി. കമ്മീഷൻ സെക്രട്ടറി ഫാ. നോയൽ കുരിശ്ശിങ്കൽ, വിജയപുരം രൂപത മൈഗ്രന്റ്സ് കമ്മീഷൻ ഡയറക്ടർ ഫാ. ഫെലിക്സ് ദേവസ്സി, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സിസിബിഐ മൈഗ്രന്റ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയ്സൺ വടശ്ശേരി എന്നിവർ വിഷയാവതരണങ്ങൾ നടത്തി.
പ്രവാസികളുടെ സാമൂഹിക സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന വിവിധ മേഖലയിലെ വിദഗ്ധർ ആശയങ്ങൾ പങ്കവച്ചു. ഫാ. ബാബു കാക്കനിയിൽ എസ്ഡിബി, ഡയറക്ടർ സർവ സേവാ സംഘം, ഫാ. ഡോണി ഡി പോൾ ഗർഷോം , തിരുവനന്തപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി, ബ്രദർ പീറ്റർ ശിലാനന്ദ് സിങ്, എസ്ജെ., തിരുവനന്തപുരം ലയോള കോളജ്, ഫാ. ഇമ്മാനുവൽ കൊയോൺ എസ് ജെ, ഡയറക്ടർ, ജീവിക കോഴിക്കോട്, ബാബു തണ്ണിക്കോട്ട്, കേരള ലേബർമൂവ്മെൻറ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
നവംബർ 5 മുതൽ 8 വരെ വേളാങ്കണ്ണിയിൽ നടക്കുന്ന പ്രവാസികളുടെ ജൂബിലി തീർത്ഥാടനത്തിന്റെ മുന്നോടിയായിട്ടാണ് സിബിസിഐ മൈഗ്രന്റ്സ് കമ്മീഷനും കേരള ലത്തീൻ സഭയുടെ മൈഗ്രന്റ്സ് കമ്മീഷനും സംയുക്തമായിട്ടാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്.