കൊച്ചി : കെനിയൻ മുൻ പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാവുമായ റെയ്ല ഒഡിങ്ക (80) അന്തരിച്ചു. കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു റെയ്ല ഒഡിംങ്കയുടെ അന്ത്യം. മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളുടെ എംബസികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കെനിയയിലേക്ക് കൊണ്ടു പോകും.
ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ ദേഹാസ്വാസ്ഥത്യത്തെ തുടർന്ന് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.