തൃശൂർ: തമിഴ്നാട് മേഖലയിൽ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം.മുത്തശിയും രണ്ടര വയസുകാരിയായ കുഞ്ഞിനുമാണ് അന്ത്യം സംഭവിച്ചത്.
ഹസല (52), കൈക്കുഞ്ഞായ ഹേമശ്രീ എന്നിവരാണ് മരിച്ചത്. വാൽപ്പാറയ്ക്ക് സമീപം ഉമ്മാണ്ടി മുടുക്ക് എസ്റ്റേറ്റിൻറെ അഞ്ചാമത്തെ ഡിവിഷനിലായിരുന്നു ഇന്ന്പുലർച്ച രണ്ടരയോടെ ആക്രമണം.
വീടിന് സമീപം എത്തിയ കാട്ടാന ജനൽ തകർക്കാൻ ശ്രമിച്ചതോടെ ഇവർ രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ മറ്റൊരു കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നുവെന്നറിയുന്നു .
കുഞ്ഞ് തൽക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു മുത്തശ്ശിയുടെ മരണം. ഇരുവരുടെയും മൃതദേഹം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.