കൊച്ചി. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അവിടത്തെ ജനങ്ങളുടെ ഭൂമിയിലുള്ള റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു സംസ്ഥാന സർക്കാർ ഉടൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നു ക്രിസ്ത്യൻ സർവീസ് സൊസൈറ്റി (സി. എസ്. എസ് ) സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒരുവർഷത്തിലേറേയായി മുനമ്പം നിവാസികളുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചു തർക്കം തുടരുന്നത്. കോടതികളിലെ നിയമപോരാട്ടത്തിനോടുവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ സി. എസ്. എസ്. സ്വാഗതം ചെയ്യുന്നു.
അതോടൊപ്പം മുനമ്പത്തെ ജനങ്ങളുടെ ഭൂമി ഉടമസ്താവകാശങ്ങൾക്കുവേണ്ടി അഹോരാത്രം പോരാടിയ ഭൂസംരക്ഷണ സമര സമിതിയെയും അവർക്കു ഐക്ക്യദാർഢ്യവുമായി എത്തിയ എല്ലാ സംഘടനകളെയും സി. എസ്. എസ്. അഭിനന്ദിച്ചു.
കൊച്ചിയിൽ ചേർന്ന സി. എസ്. എസ്. ഉന്നതാധികാര സമിതി യോഗത്തിൽ ചെയർമാൻ പി. എ. ജോസഫ് സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, വൈസ് ചെയർമാൻ ഗ്ലാഡിൻ ജെ. പനക്കൽ, ടി. എം. ലൂയിസ്, ബെൻഡിക്ട് കോയിക്കൽ, ആനി ജേക്കബ്,
പി. എ.സാമൂവൽ ജേക്കബ് വി.എം.സേവിയർ, റെജിന ലീനസ്,
സോണിയ ബിനു എന്നിവർ പ്രസംഗിച്ചു.