പുനലൂർ : കെഎൽസിഎ പുനലൂർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ജനസമ്പർക്ക പരിപാടി പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ രൂപത പ്രസിഡന്റ് ക്രിസ്റ്റഫർ പത്തനാപുരം അധ്യക്ഷത വഹിച്ചു.
രൂപത ജനറൽ സെക്രട്ടറി ജെയിംസ് ജോർജ് സ്വാഗതം ആശംസിച്ചു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി .ഭരണഘടന ഉറപ്പു നൽകുന്ന നീതി നിഷേധിക്കപ്പെട്ട പാവപ്പെട്ട അടിസ്ഥാന വർഗ്ഗത്തോടൊപ്പം നീതി ഉറപ്പാക്കുന്നത് വരെ ലത്തീൻ കത്തോലിക്കാ അസോസിയേഷൻ കൂടെയുണ്ടാകുമെന്ന് ഷെറി ജെ തോമസ് മുഖ്യപ്രഭാഷണത്തിൽ ഉറപ്പുനൽകി.
സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി ജി ഭാഗ്യോദയം, സംസ്ഥാന ട്രഷറർ രതീഷ് ആന്റണി ഹെർബർട്ട്, ജോസ് ബെന്നി, അഡ്വക്കേറ്റ് ജെറോം ദിലീപ് റിച്ചാർഡ്, റോജി, സിസ്റ്റർ ലാൻസിൽ ഫാ.ആന്റണി ഫെർണാണ്ടസ്, ഫാ. ജോൺസൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.