കോട്ടപ്പുറം: സിടിസി സഭയുടെ സ്ഥാപക മദർ ഏലീശ്വയെ വല്ലാർപാടം ബസിലിക്കയിൽ നവംബർ 8 ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ മദർ ഏലിശ്വയുടെ ചിത്രവുമേന്തി വിശ്വാസികൾ ദീപങ്ങളേന്തി പദയാത്ര നടത്തി.
കോട്ടപ്പുറം സെൻ്റ് ആൻസ് കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ സ്റ്റൈൻ സിടിസി ക്ക് ദീപം തെളിച്ചു നൽകി കത്തീഡ്രൽ വികാരി റവ. ഡോ. ഡൊമിനിക് പിൻഹീറോ ഉദ്ഘാടനം ചെയ്തു . കത്തീഡ്രലിൽ നിന്നാരംഭിച്ച പദയാത്ര മുസിരിസിലെ സെൻ്റ് തോമസ് കപ്പേളയിൽ സമാപിച്ചു. വികാരി റവ. ഡോ. ഡൊമിനിക് പിൻഹീറോ, സഹവികാരിമാരായ ഫാ. പീറ്റർ കണ്ണമ്പുഴ, ഫാ. നിഖിൽ മുട്ടിക്കൽ,സിസ്റ്റർ സ്റ്റൈൻ സിടിസി എന്നിവർ പ്രസംഗിച്ചു.
നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.ചിത്രം : സിടിസി സഭയുടെ സ്ഥാപക മദർ ഏലീശ്വയെ വല്ലാർപാടം ബസിലിക്കയിൽ നവംബർ 8 ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ മദർ ഏലിശ്വയുടെ ചിത്രവുമായി ദീപങ്ങളേന്തി നടത്തിയ പദയാത്ര കോട്ടപ്പുറം കത്തീഡ്രലിൽ സെൻ്റ് ആൻസ് കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ സ്റ്റൈൻ സിടിസി ക്ക് ദീപം തെളിച്ചു നൽകി കത്തീഡ്രൽ വികാരി റവ. ഡോ. ഡൊമിനിക് പിൻഹീറോ ഉദ്ഘാടനം ചെയ്തു.