കൊച്ചി :കെ.എൽ.എം. – കൊച്ചിയുടെ 800 – )o മത് എക്സിക്യൂട്ടീവ് യോഗം തോപ്പുംപടി കാത്തലിക്ക് സെൻ്റെറിൽ പ്രസിഡൻ്റ് ആൽബി ഗോൺസാൽവിസിൻ്റെ അദ്ധ്യക്ഷതയിൽ കൂടി .രൂപത ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ മീറ്റിങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
അസംഘടിത തൊഴിലാളികളുടെ സംഘാടനവും, ശാക്തീകരണവും ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന പ്രസ്ഥാനം ഇതിനോടകം തൊഴിലാളികളുടെ ശബ്ദമായി മാറി കഴിഞ്ഞു എന്നും തൊഴിലിൻ്റെ അടിസ്ഥാനത്തിൽ തൊഴിലാളികളെ വിവിധ ക്ഷേമനിധികളിൽ പങ്കാളികളാക്കണം എന്നും ഉദ്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി. കെ എൽ എം. സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, സംസ്ഥാന വനിത ഫോറം പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ്, ജനറൽ സെക്രട്ടറി റോണി റിബല്ലോ, എസ്.എൻ.ടി.യു സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ, മുൻ പ്രസിഡൻ്റ് അലക്സ് പനഞ്ചിക്കൽ, വനിത ഫോറം പ്രസിഡൻ്റ് ശോഭ ആൻ്റെണി രൂപതാ, മേഖല, ഇടവക ഭാരവാഹികൾ പങ്കെടുത്തു