കൊച്ചി: കേരള ലേബർ മൂവ്മെൻ്റ് കൊച്ചിയുടെ നേതൃത്വത്തിൽ ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിൻ്റെ സഹകരണത്തോടെ സ്വയംതൊഴിൽ സംരംഭത്തിൻ്റെ ഭാഗമായി സ്ത്രീ തൊഴിലാളികൾക്ക് 15 മോട്ടോറൈസ്ഡ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.
തോപ്പുംപടി സെൻ്റ്. ജോസഫ്സ് കാത്തലിക്ക് സെൻ്ററിൽ കൂടിയ കൊച്ചി രൂപത തയ്യൽ തൊഴിലാളി സംഘമത്തിൽ കെ.എൽ.എം. ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
കെ.എൽ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, സംസ്ഥാന വനിത ഫോറം പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ്, എസ്.എൻ.റ്റി.യു സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ, രൂപത പ്രസിഡൻ്റ് ആൽബി ഗോൺസാൽവിസ്, ജനറൽ സെക്രട്ടറി റോണി റിബല്ലോ,വനിത ഫോറം രൂപത പ്രസിഡൻ്റ് ശോഭ ആൻ്റെണി എന്നിവർ പ്രസംഗിച്ചു.