കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ കമ്മീഷന് ഉത്ക്കണ്ഠ രേഖപെടുത്തി. ഇതിനെതിരെ രാഷ്ട്രിയ പ്രസ്ഥാനങ്ങളും, മത-സാംസ്കാരിക സംഘടനകളും ശക്തമായി രംഗത്ത് വരണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. സാമൂഹിക അതിക്രമങ്ങളിലേക്ക് നയിക്കുന്ന മദ്യം, മയക്കുമരുന്ന് ഇവയ്ക്കെതിരെ സ്ത്രീ സമൂഹം ഒന്നിച്ച് പ്രതികരിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
എറണാകുളം പിഒസി ആസ്ഥാനത്തു നടന്ന നേതൃത്വസംഗമം കെസിബിസി വിമന്‍സ് കമ്മീഷന് ചെയര്മാന് ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ ഉത്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. ജിബി ഗീവറുഗീസ് സമ്മേളനയോഗത്തില്‍ അധ്യക്ഷയായിരുന്നു.
സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബിജു കല്ലുങ്കല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, ഡെല്‍സി ലുക്കാച്ചന്‍, സിസ്റ്റര്‍ നിരഞ്ജന, ഷേര്‍ലി സ്റ്റാന്‍ലി, അഡ്വ . മിനി ഫ്രാന്‍സിസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ജീവിതാധിഷ്ഠ മൂല്യങ്ങളുള്ള നേതാക്കളെയാണ് സഭയ്ക്ക് ഇന്നാവശ്യം എന്ന് പീറ്റർ പിതാവ് . കുടുംബ മൂല്യങ്ങളും സനാതന ധർമ്മങ്ങളും സാമൂഹിക സാംസ്കാരിക അവബോധവും നേതാക്കളിൽ വളർത്തി എടുക്കണം
സ്ത്രീകളും കുട്ടികളും സുരക്ഷിതരായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണ് എന്ന് എക്സിക്യൂട്ടിവ് സെക്രട്ടറി ഡോ . ജീബി ഗീവർഗ്ഗീസ് ‘മദ്യവും മയക്കുമരുന്നും ഉണ്ടാക്കുന്ന പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിക്കുവാൻ ഓരോ സ്ത്രീയും പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ട് എന്ന് ഡോ ജിബി കേരളത്തിലെ വിവിധ രൂപതാ നേതാക്കളെ ആഹ്വാനം ചെയ്തു.
കേരളത്തിലെ എല്ലാ കത്തോലിക്ക രൂപതകളില്‍ നിന്നും പ്രതിനിധികള്‍ ഈ ദ്വിദിന ശില്പശാലയില് പങ്കെടുത്തു.