തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി ക്രമക്കേടിൽ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും . ദേവസ്വം വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ ഇന്ന് ചോദ്യം ചെയ്യലുണ്ടാകുമെന്നറിയുന്നു . പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും വിജിലൻസ് പരിശോധിക്കും. തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകളും സാമ്പത്തിക സ്രോതസുകളെക്കുറിച്ചും ചോദ്യം ചെയ്യും . ഇന്നലെ നൽകിയ മൊഴികളിൽ പൊരുത്തക്കേട് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും പോറ്റിയെ ചോദ്യം ചെയ്യുന്നത്.പോറ്റിയുടെ സഹായികളായ വാസുദേവൻ, അനന്ത സുബ്രമണ്യം, രമേശ് എന്നിവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ദേവസ്വം.
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വഴിവിട്ട സഹായമാണ് തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരിൽനിന്നും ലഭിച്ചതെന്ന് വിജിലൻസ് കണ്ടെത്തി. അന്വേഷണം തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കുകയാണ് ദേവസ്വം വിജിലൻസ്.