മുനമ്പം: മുനമ്പം തീര ജനതയ്ക്ക് നീതി ലഭിക്കാതെ വന്നാൽ കേരളത്തിലെ 12 രൂപതകളിലെയും സ്ത്രീകളെ സംഘടിപ്പിച്ച് ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്ന് കെആർഎൽ സിബിസി വനിതാ കമ്മീഷൻ സെക്രട്ടറിയും, KLCWA സംസ്ഥാന ആനിമേറ്ററുമായ സിസ്റ്റർ നിരഞ്ജന സി എസ് എസ് ടി.
കോട്ടപ്പുറം, വരാപ്പുഴ,കൊച്ചി രൂപതകളിലെ കേരള ലാറ്റിൽ കാത്തലിക് വുമൺസ് അസോസിയേഷൻ അംഗങ്ങൾ മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യവുമായി എത്തിയപ്പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സിസ്റ്റർ നിരഞ്ജന.
കെ എൽ സി ഡബ്ലിയു എ സ്റ്റേറ്റ് സെക്രട്ടറി മെറ്റിൽഡ, സ്റ്റേറ്റ് ട്രഷറർ റാണി പ്രദീപ്, വരാപ്പുഴ രൂപത പ്രസിഡന്റ് മേരി ഗ്രേസ്, കോട്ടപ്പുറം രൂപത ആനിമേറ്റർ അഡ്വക്കേറ്റ് അഞ്ജലി സൈറസ്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എൽസി ജോർജ്, ഫാദർ ആന്റണി സേവ്യർ തറയിൽ ജോസഫ് ബെന്നി കുറുപ്പശ്ശേരി തുടങ്ങിയവർ സംസാരിച്ചു.