കൊച്ചി: ഈ വർഷം നടക്കാനിരിയ്ക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംവരണ സമുദായ മുന്നണിയിലെ സമുദായങ്ങളിൽ നിന്ന് അർഹിക്കുന്ന സ്ഥാനാർത്ഥികളെ നിർത്താത്ത പക്ഷം സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കൊച്ചിയിൽ ചേർന്ന സംവരണ സമുദായ മുന്നണി സംസ്ഥാനതല നേതൃയോഗം തീരുമാനിച്ചു.
സംവരണ സമുദായ മുന്നണി സംസ്ഥാന പ്രസിഡന്റ് ശ്രീ വി ദിനകരൻ എക്സ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എറണാകുളത്ത് പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ ഹാളിൽ ചേർന്ന സംവരണ സമുദായ മുന്നണിയുടെ നാല്പത് അംഗ സമുദായ സംഘടനകളുടെ നേതാക്കന്മാരുടെ സമ്മേളനത്തിലാണ് തീരുമാനം ഉണ്ടായത്.
സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , സംസ്ഥാന ട്രഷറർ എൻ കെ അലി , വൈസ് പ്രസിഡന്റ് ഡോ. ബി രാധാകൃഷ്ണൻ , പി.എം തങ്കപ്പൻ സംവരണ സമുദായ മുന്നണി സെക്രട്ടറിമാരായ ആർ രമേശൻ , കെ കെ തമ്പി , കെ. കെ വേണു , അഡ്വ നിൽട്ടൻ റിമെല്ലോ , രാജേഷ് പാലങ്ങാട്ട് കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് , കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി റവ ഡോ ജിജു ജോർജ് അറക്കത്തറ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , ധീവരസഭ നേതാക്കളായ പി എം സുഗതൻ , ടി കെ സോമനാഥൻ എന്നിവർ സംസാരിച്ചു.