ന്യൂഡൽഹി: ഇന്ന് ഗാന്ധി ജയന്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം.ഇന്ത്യൻ സ്വാതന്ത്ര്യസമരം, ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വാതന്ത്ര്യ പോരാട്ടമായിരുന്നു . സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്തവർ,ഗാന്ധിജിയെ വെടിവച്ചുകൊന്നവന്റെ അനുയായികൾ രാജ്യം ഭരിക്കുമ്പോൾ ഗാന്ധിയുടെ ഓർമ്മകൾ ഉയർത്തിപ്പിടിച്ചുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തണമെന്ന് തന്നെയാണ് ഈ ദിനത്തിന്റെ സന്ദേശം.
ഗാന്ധിജി മാനവികതയ്ക്ക് മുഴുവൻ പ്രചോദനമാകുന്ന സമാധാനത്തിൻറെയും സഹിഷ്ണുതയുടെയും സത്യത്തിൻറെയും സന്ദേശം നൽകിയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുസ്മരിച്ചു . തൊട്ടുകൂടായ്മയും നിരക്ഷരതയും ലഹരിയോടുള്ള അടിമത്തവും മറ്റ് സാമൂഹ്യ അനാചാരങ്ങളും ഇല്ലാതാക്കാൻ അദ്ദേഹം തൻറെ ജീവിതം സമർപ്പിച്ചുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നേതൃത്വത്തിൽ രാജ്യം അദ്ദേഹത്തിന് ആദരമർപ്പിച്ചു.മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ജന്മ ദിനമാണ് ഇന്ന്. അദ്ദേഹത്തിനും മോദി ആദരമർപ്പിച്ചു. ഇന്ത്യ ഇവരുടെ കാലടികൾ പിന്തുടരുമെന്നും അവരുടെ കാഴ്ചപ്പാടുകളായ ആത്മനിർഭർ, വികസിത് ഭാരത് എന്നിവയിലൂന്നി മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.