മുനമ്പം: സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിന് വേണ്ടി സമരം ചെയ്യുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെഎൽസിഎ കോട്ടപ്പുറം രൂപത സമിതി അംഗങ്ങൾ സമരത്തിന്റെ 354 ദിവസമായ ഇന്നലെ സമരപ്പന്തലിൽ എത്തി സമര നേതാക്കൾക്ക് ഐക്യദാർഢ്യം അർപ്പിച്ചു.
കെഎൽസിഎ കോട്ടപ്പുറം രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലക്കൽ അധ്യക്ഷത വഹിച്ചു. KLCA കോട്ടപ്പുറം രൂപത ജനറൽ സെക്രട്ടറി ജോൺസൺ മങ്കുഴി, ടോമി തൗണ്ടശ്ശേരി, ജോൺസൺ വാളൂർ, ഫാദർ മോൺസി അറക്കൽ,ജോസഫ് കളങ്ങര, ബെന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു