നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ ആറാമത്തെ ബാച്ച് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ ആരംഭിച്ചു.
അസോസിയേഷൻ പ്രസിഡൻ്റ് തങ്കമണി അദ്ധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ ഫാ.രാഹുൽ ബി. ആൻ്റോ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ, പ്രോജക്ട് ഓഫീസർ മൈക്കിൾ, അസി. പ്രോജക്ട് ഓഫീസർ ബിജു ആൻ്റണി, പ്ലെയിസ്മെൻ്റ് ഓഫീസർ ജെറിൻ, ടീച്ചർ സോന, അഞ്ചന എന്നിവർ സംസാരിച്ചു. സി.ബി.ആർ. കോ-ഓഡിനേറ്റർ ശശികുമാർ, പ്രോഗ്രാം കോ-ഓഡിനേറ്റർ ജയരാജ് , മൊബിലൈസിംഗ് ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി.
എല്ലാ വിദ്യാർത്ഥികൾക്കും യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ ഡയറക്ടർ വിതരണം ചെയ്തു.