കട്ടപ്പന: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ഓടയിൽ കുരുങ്ങിയ തൊഴിലാളികൾ മരിച്ചു .ഓട വൃത്തിയാക്കുന്നതിനിടയിലാണ് മൂന്ന് തൊഴിലാളികൾ ഓടയ്ക്കുള്ളിൽ കുടുങ്ങിയത്.
തമിഴ്നാട് സ്വദേശികൾക്കാണ് ഓടയ്ക്കുള്ളിൽ ജീനാണ് നഷ്ടമായത് . തുടർന്ന് അഗ്നിശമന സേന നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തൊഴിലാളികളുടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചത്.
ആദ്യം ഓടയിൽ ഇറങ്ങിയയാളെ കാണാതായതോടെ മറ്റ് രണ്ട് പേർ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൂവരെയും കാണാതായതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.