ഡൽഹി: യൂട്യൂബ്, ഇന്ത്യയിൽ പുതിയ പ്രീമിയം ലൈറ്റ് സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചു. മാസം 89 രൂപയുടെ പ്ലാനാണ് ഇപ്പോൾ യൂട്യൂബ്
ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് മുമ്പ് പല രാജ്യങ്ങളിലായി പരീക്ഷണത്തിനായി ഈ പ്ലാൻ അവതരിപ്പിച്ച ശേഷമാണ് ഇന്ത്യയിലേക്ക് ഈ പ്ലാൻ യൂട്യൂബ് കൊണ്ടുവരുന്നത്. പ്രീമിയം ലൈറ്റ് സബ്സ്ക്രിപ്ഷനിലൂടെ കുറഞ്ഞ ചിലവിൽ പരസ്യങ്ങളുടെ വലിയ തടസ്സമില്ലാതെ വീഡിയോകൾ കാണാൻ സാധിക്കും.
എന്നാല്‍ സമ്പൂര്‍ണമായി പരസ്യരഹിതവും, ഓണ്‍ലൈന്‍ ഡൗണ്‍ലോഡും, ബാക്ക്ഗ്രൗണ്ട് പ്ലേബാക്കും പോലുള്ള ആനുകൂല്യങ്ങള്‍ വേണമെന്നുള്ളവര്‍ക്ക് യൂട്യൂബ് അധികൃതര്‍ ഇപ്പോഴും സ്റ്റാന്‍ഡേര്‍ഡ് പ്രീമിയം സബ്സ്ക്രിപ്ഷന് പ്ലാനുകള്‍ തന്നെയാണ് നിര്‍ദ്ദേശിക്കുന്നത്. വരും ദിവസങ്ങളിൽ എല്ലാ ഇന്ത്യകാരിലേക്കും പ്ലാൻ റീചാർചിനായി ലഭമാകുന്നതായിരിക്കും.