കൊടുങ്ങല്ലൂർ :വേൾഡ് ടൂറിസം ഡേ ആചരണത്തിന്റെ ഭാഗമായി അഴീക്കോട് മുനക്കൽ ബീച്ച്
ശുചീകരണ പ്രവർത്തനങ്ങളുമായി കിഡ്സ് കോട്ടപ്പുറം
കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇൻറഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ് കോട്ടപ്പുറം) യുടെ നേതൃത്വത്തിൽ തൃശ്ശൂർ സെൻറ് തോമസ് കോളേജിലെയും ക്രൈസ്റ്റ് ഇരിങ്ങാലക്കുട കോളേജിലെയും ഇന്റേൺഷിപ്പ് വിദ്യാർത്ഥികളും, കിഡ്സിന്റെ കീഴിലുള്ള സ്വയം സഹായ സംഘാംഗങ്ങളും ചേർന്ന് അഴിക്കോട് മുന്നക്കൽ ബീച്ച് ശുചീകരണം നടത്തി.
പരിപാടിയുടെ ഉദ്ഘാടനം കിഡ്സ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി നിർവഹിച്ചു. അസിസ്റ്റന്റ് ഡയറക്ടറായ ഫാ. വിനു പീറ്റർ, വാർഡ് മെമ്പർ ലൈലാ സേവ്യാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.