കൊച്ചി: കെ.സി.വൈ.എം കലൂർ മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂണിറ്റ് തല ഏകദിന നേതൃത്വ ക്യാമ്പായ “ദ്യുതി” യുടെ നാമപ്രകാശനം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക്ക്, പ്രമോട്ടർ ഫാ. എബിൻ ജോസ് വാര്യത്ത് എന്നിവർ ചേർന്ന് കലൂർ മേഖല പ്രസിഡന്റ് അമൽ ജോർജിന് കൈമാറി പ്രകാശനം ചെയ്തു.
കലൂർ മേഖലയിലുള്ള എല്ലാ യൂണിറ്റുകളിലെയും അംഗങ്ങൾക്കും അവരുടെ ഉത്തരവാദിത്തവും, ഭാരവാഹിത്തവും കൂടുതൽ കാര്യക്ഷമമായി നിറവേറ്റാൻ ആവശ്യമായ പരിശീലനം നൽകുക എന്നതാണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
ചടങ്ങിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, വൈസ് പ്രസിഡൻ്റ് വിനോജ് വർഗീസ്, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ, കലൂർ മേഖല സെക്രട്ടറി അമൃത് ബാരിഡ് കെ. ഡബ്ല്യു എന്നിവർ സന്നിഹിതരായിരുന്നു.