ചെന്നൈ:തമിഴ് സിനിമാതാരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 38ആയി. എട്ട് കുട്ടികളും16 സ്ത്രീകളും ഉൾപ്പെടെ 38 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ .
അതേസമയം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അപകടത്തെ സംബന്ധിച്ച് ജൂഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സർക്കാർ നൽകും.മുഖ്യമന്ത്രി സ്റ്റാലിൻ സംഭവ സ്ഥലത്തേക്ക് തിരിച്ചു .
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽനിന്നുള്ള വിവരം. 58 പേർ പരിക്കുകളോടെ ആശുപത്രിയികളിലാണ്. ഇവരിൽ 12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്.