കൊച്ചി: മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെപ്റ്റംബർ 27ആം തീയതി 350 സമര സേനാനികളെ അണിനിരത്തിക്കൊണ്ട് എറണാകുളം വഞ്ചി സ്ക്വയറിന് സമീപമുള്ള സെന്റ് മദർ തെരേസ സ്ക്വയറിൽ നിരാഹാര സമരം നടത്തുന്നതിന് മുന്നോടിയായി സമുദായ സംഗമം നടത്തി.
കെ സി ബി സി ഡെപ്യൂട്ടി ഡയറക്ടർ ഫാദർ തോമസ് തറയിൽ അധ്യക്ഷം വഹിച്ച മീറ്റിങ്ങിൽ കെ ആർ എൽ സി സി ജനറൽ സെക്രട്ടറി ഡോ. ജിജു അറക്കത്തറ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷെറി ജെ തോമസ്, കെ ആർ എൽ സി സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, എസ്എൻഡിപി വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി ജി വിജയൻ, എസ്എൻഡിപി യോഗം മെമ്പർ ഗോപാലകൃഷ്ണൻ കെ പി, ധീവരസഭ സംസ്ഥാന പ്രസിഡന്റ് എം വി വാരിജാക്ഷന്‍, കുടുംബി സേവാസമാജം സംസ്ഥാന പ്രസിഡണ്ട് എ എൻ ശ്യാംകുമാർ,
കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ആക്ട്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കുരുവിള മാത്യൂസ്, എൻ സി എം ജെ ജില്ല പ്രസിഡന്റ് കോശി ജോർജ്, കെസിവൈഎം വരാപ്പുഴ രൂപത പ്രസിഡന്റ് രാജു പാട്രിക്, സിഎസ്എസ് ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, കേരള കാത്തലിക് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി വിസി, സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്മോൻ തോട്ടുപുറം, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, കോട്ടപ്പുറം രൂപത രാഷ്ട്രീയ ഫോറം കൺവീനർ സിജെ തോമസ്, ഭൂസംരക്ഷണ സമിതി രക്ഷാധികാരി സേവ്യർ തറയിൽ, ചെയർമാൻ ജോസഫ് റോക്കി പാലക്കൽ വൈ.ചെയർമാൻ ജോസഫ് ബെന്നി കുറുപ്പശ്ശേരി, രക്ഷാധികാരി മുരുകൻ കാതികുളത്ത്, സനീഷ് ആണ്ടവൻ തുടങ്ങിയവർ സംസാരിച്ചു.