തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര രൂപതയുടെ കത്തീഡ്രല്‍ പള്ളിയിൽ പട്ടാപ്പകൽ മോഷണം. ബസ്റ്റാൻ്റിന് പുറകിലത്തെ കത്തോലിക്ക ചർച്ചിൽ ഇന്നലയാണ് മോഷണം നടന്നത്. മാതാവിൻ്റെ രൂപ കൂട് തല്ലിപ്പൊളിച്ച് 6000 രൂപയും ഒരു ഗ്രാം സ്വർണ്ണ കുരിശുമാണ് കവർന്നത്.
സംഭവത്തില്‍ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം തുടങ്ങി. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
രാവിലെ 11 ഓടെയായിരുന്നു സംഭവം. പള്ളിയിലെത്തിയ യുവാവ് 20 മിനിറ്റോളം പരിസരം വീക്ഷിച്ചു. തുടര്‍ന്ന് അള്‍ത്താരയുടെ മുന്‍പിലുണ്ടായിരുന്ന മൈക്ക്സ്റ്റാന്‍ഡെടുത്ത് മാതാവിന്റെ രൂപക്കൂടിന്റെ പൂട്ട് തല്ലിത്തകര്‍ത്താണ് മോഷണം നടത്തിയത്.
മാതാവിന്റെ രൂപത്തില്‍ ചാര്‍ത്തിയിരുന്ന 5000 രൂപയുടെയും 1000 രൂപയുടെയും രണ്ട് നോട്ട് മാലകളാണ് മോഷ്ടാവ് കവര്‍ന്നത്. വൈകിട്ട് 6.30 ഓടെ പള്ളിയിലെത്തിയ കപ്യാരാണ് മോഷണ വിവരമറിഞ്ഞത്. തുടര്‍ന്ന് പള്ളി സെക്രട്ടറിയും അക്കൗണ്ടന്റും ചേര്‍ന്ന് പൊലീസിനെ അറിയിച്ചു. നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പ രിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു