തിരുവനന്തപുരം: അടുത്തകാലത്ത് സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും വലിയ കവർച്ച വിഴിഞ്ഞത്ത് .വീട് കുത്തിത്തുറന്ന് വൻമോഷണമാണ് നടന്നത് . വെണ്ണിയൂർ സ്വദേശി ശിൽബർട്ടിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് മോഷണം നടന്നത് . ഗിൽബർട്ട് റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനാണ്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ മരണം സംഭവിച്ചതിനെ തുടർന്ന് ഗിൽബർട്ടും കുടുംബവും അവിടേയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. വീട്ടിൽ ആളില്ല എന്ന് മനസിലാക്കിയാണ് മോഷണം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും രൂപയുമാണ് കവർന്നത്. ഇന്ന് രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണകാര്യം അറിയുന്നത്. ഉടൻ തന്നെ കുടുംബം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു .