കൊടുങ്ങല്ലൂർ :കോട്ടപ്പുറം കിഡ്സ് പ്രൈവറ്റ് ഐടിഐ യിൽ നിന്നും2025ൽ വിജയം നേടിയവരുടെ സർട്ടിഫിക്കറ്റ് വിതരണവും മികച്ച ട്രെയിനികൾക്കുള്ള പുരസ്കാര വിതരണവും നടന്നു. കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ടി എം ഗീത ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷ വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ വി എം ജോണി , കിഡ്സ് അസോസിയേറ്റ് ഡയറക്ടർ ഫാ. വിനു പീറ്റർ, അസിസ്റ്റൻറ് ഡയറക്ടർ ഫാ. നിഖിൽ മുട്ടിക്കൽ
എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഐടിഐ സ്റ്റാഫ് അംഗങ്ങൾ, ട്രെയിനീസ്, മാതാപിതാക്കൾ തുടങ്ങിവർ പങ്കെടുത്തു.