ടെൽ അവീവ്: അയേൺ ബീമെത്തുന്നതോടെ വ്യോമപ്രതിരോധത്തിൽ ഇസ്രയേൽ സൂപ്പർ പവറാകുകയാണ്. 90 ശതമാനം കൃത്യതയുള്ള അയേൺ ഡോം, ബാലിസ്റ്റിക് മിസൈലുകളടക്കമുള്ളവയെ തകർക്കാൻ ശേഷിയുള്ള ആരോ, മീഡിയം റേഞ്ച് മിസൈലുകളെ വീഴ്ത്താൻ കഴിയുന്ന ഡേവിഡ് സ്ലിങ് എന്നിവയാണ് ഇസ്രയേലിന്റെ കൈവശം നിലവിലുള്ളത്.
മിസൈൽ അധിഷ്ഠിത ലേസർ പ്രതിരോധ കവചമായ അയേൺ ബീം വിജയകരമായി പരീക്ഷിച്ചുവെന്ന ഇസ്രയേലിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. യുദ്ധത്തെയും പ്രതിരോധത്തെയും അടിമുടി മാറ്റാൻ ശേഷിയുള്ള വ്യോമപ്രതിരോധമാണ് അയേൺ ബീമിന്റെ വരവോടെ രൂപപ്പെടുന്നത്. ഈ വർഷം അവസാനത്തോടെയാകും അത്യുഗ ശേഷിയുള്ള ലേസർ പ്രതിരോധം ഇസ്രയേൽ സ്ഥാപിക്കുക.
റഫാൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും എൽബിറ്റ് സിസ്റ്റംസുമാണ് അയേൺ ബീം 450 വികസിപ്പിച്ചെടുത്തത്. പകരം വയ്ക്കാനില്ലാത്ത കൃത്യതയും വേഗതയുമാണ് അയേൺ ബീമിനെ മറ്റെല്ലാ വ്യോമ പ്രതിരോധങ്ങളിലും വ്യത്യസ്തമാക്കുന്നത്. മാത്രവുമല്ല ചെലവും തുച്ഛമാണ്. അതു
മിസൈലിനെ തകർക്കാൻ അയേൺ ഡോമിന് 50,000 ഡോളർ ചെലവ് വരുമ്പോൾ അയേൺ ബീമിന് കേവലം രണ്ട് ഡോളർ മാത്രമേ വേണ്ടി വരുന്നുള്ളൂവെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്.
മാത്രവുമല്ല, വൈദ്യുതിയോ മറ്റ് ഊർജ സ്രോതസ്സോ ഉള്ളിടത്തോളം അയേൺ ബീം പ്രവർത്തിക്കുമെന്നും അതുകൊണ്ട് തന്നെ പ്രതിരോധത്തിൽ വീഴ്ചയുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. നൂറ് മീറ്റർ മുതൽ കിലോമീറ്ററുകൾക്കപ്പുറം വരെയാണ് നിലവിൽ അയേൺ ബീമിന്റെ റേഞ്ച്. ഇത് വർധിപ്പിക്കുന്നതിനായി ഗവേഷണങ്ങളും തുടർന്ന് വരികയാണ്.
അതു മിസൈലിന്റെ പോർമുന താഴെ വീഴും വരെ ലേസർ ബീമിൽ നിന്നും തീവ്രപ്രകാശം ചൊരിയുന്ന രീതിയിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ കൈവശം നിലവിലുള്ള വ്യോമവേധങ്ങളാവട്ടെ, ആദ്യം ശത്രുവിനെ തിരിച്ചറിയുകയും പിന്നീട് അതിനെ തകർക്കാനുള്ള മിസൈൽ അയയ്ക്കുകയുമാണ് ചെയ്തിരുന്നത്.
പ്രകാശം കുറവുള്ള സ്ഥലങ്ങളിലും, അന്തരീക്ഷം മേഘാവൃതമാണെങ്കിലും അയേൺ ബീമിന് കൃത്യതയോടെ പ്രവർത്തിക്കാനാവില്ലെന്നതാണ് പോരായ്മ. അയേൺ ബീമിന് പുറമെ അയേൺ ബീം എമ്മും റഫാൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇസ്രയേലിന്റെ കൈവശമുള്ള വ്യോമവേധത്തിന്റെ ചെറുപതിപ്പാണിത്. തന്ത പ്രധാന സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് മുകളിൽ ഇത് സ്ഥാപിക്കാൻ കഴിയും. ഇത് കൂടാതെ ലൈറ്റ് ബീം, മാരി ടൈം എന്നീ പതിപ്പുകളും റാഫാൽ വികസിപ്പിച്ചിട്ടുണ്ട്. ലൈറ്റ് ബീം കവചിത സൈനിക വാഹനങ്ങളിലും മാരി ടൈം നേവി വാഹനങ്ങൾക്ക് മുകളിൽ ഇത് സ്ഥാപിക്കാൻ കഴിയും.
ഇസ്രായേൽ ഹമാസുമായി മാത്രമല്ല, ലെബനനുമായും ഇറാനുമായും ഒരു യുദ്ധത്തിൽ ആയിരിക്കുമ്പോൾ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന് നേരെ തൊടുത്തുവിടുമ്പോൾ, ഭീഷണികളെ തടയാനും വേട്ടയാടാനും ടെൽ അവീവ് വിവിധ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. ലോകത്തിലെ ആദ്യത്തെ പ്രവർത്തനക്ഷമമായ ഹൈ-എനർജി ലേസർ ഇന്റർസെപ്ഷൻ സിസ്റ്റമായ അയൺ ബീം 450 ന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതോടെ, വ്യോമ പ്രതിരോധ സാങ്കേതികവിദ്യയിൽ ഇസ്രായേൽ ഇപ്പോൾ ഒരു വലിയ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നു.
ഈ വർഷം അവസാനത്തോടെ ഭാവി സംവിധാനത്തെ അതിന്റെ വ്യോമ പ്രതിരോധ കവചത്തിൽ സംയോജിപ്പിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുമ്പോൾ ഈ മുന്നേറ്റം ഒരു നിർണായക നാഴികക്കല്ലാണ്. പ്രത്യേകിച്ചും, പാകിസ്ഥാനെതിരായ അടുത്തിടെ നടന്ന ഓപ്പറേഷൻ സിന്ദൂരിനിടെ, ഇന്ത്യയും വിവിധ മിസൈലുകളുടെയും ഡ്രോണുകളുടെയും ഭീഷണികളെ നേരിട്ടു, അവയെ തടയുകയും നിർവീര്യമാക്കുകയും ചെയ്തു. രാജ്യത്തെ സംരക്ഷിക്കുന്നതിന് കുറഞ്ഞ ചെലവിലുള്ള വ്യോമ പ്രതിരോധ സംവിധാനം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ഇത് എടുത്തുകാണിച്ചു.