95 വർഷക്കാലത്തോളം തന്റെ ജീവിതത്തിൻ്റെവിശുദ്ധിയും ലാളിത്യവും കൊണ്ട് കേരളത്തെയുംഅനവധി പ്രദേശങ്ങളെയും പ്രകാശിപ്പിച്ച മഹാനായ വ്യക്തിത്വമാണ് നമ്മുടെ അഭിവന്ദ്യ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി, അദ്ദേഹം സ്നേഹത്തിൻ്റെ നിറകുടവും, ലാളിത്യത്തിന്റെജീവിക്കുന്ന മാതൃകയും, സൗഹൃദബന്ധത്തിന്റെ വലിയ സാക്ഷ്യവുമായിരുന്നുവെന്ന് പറയാതെവയ്യ.
പുഞ്ചിരിയോടെ എല്ലാവരെയും വരവേൽക്കുന്ന സ്വഭാവം, കുട്ടികളോടൊപ്പം കളിക്കുകയും, സുഹൃത്തുക്കളോടൊപ്പം ചിരിക്കയും എല്ലാവരോടും സൗമ്യമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നതും അനുഗമിക്കാവുന്നതാണ്.
അദ്ദേഹത്തിന്റെആരോഗ്യത്തിൻ്റെ രഹസ്യം പോലും സ്നേഹത്തിലായിരുന്നു-എല്ലാവരുമായി ഇടപെടുക, എല്ലാവരെയുംസ്നേഹിക്കുക, കണ്ടുമുട്ടുന്നവർക്ക്പുഞ്ചിരി നൽകുക, സൗമ്യത കൊണ്ട് ഹൃദയങ്ങൾ കീഴടക്കുക, ഇതാണ് നമ്മുടെ അഭിവന്ദ്യ തൂങ്കുഴി പിതാവിന്റെ മുഖച്ഛായ പിതാവിന് ദൈവം ആത്മശാന്തി നൽകട്ടെ എന്ന് പ്രത്യേകമായി പ്രാർത്ഥിക്കുന്നു.
അദ്ദേഹം സ്വർഗ്ഗത്തിൽ നിന്ന് നമ്മുക്ക് വേണ്ടി പ്രാർത്ഥിക്കുമെന്നുറപ്പ് നൽകുന്നതാണ്, കാരണം എല്ലാവരെയും സ്നേഹിച്ചും ഉൾക്കൊണ്ടും ഹൃദയത്തിൽ ചേർത്തും ജീവിച്ച ആ മഹത്വപ്പെട്ട വ്യക്തിക്കായിദൈവം നിത്യസമ്മാനം കരുതിവച്ചിട്ടുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നുസഭയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ അതുല്യമായ ആത്മീയസേവനംഎന്നും ഓർമ്മിക്കപ്പെടും.
വിനയവും കരുണയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം അനവധി വിശ്വാസികൾക്കു പ്രചോദനമായി മാറി, ദൈവസഭയോടുള്ള അദ്ദേഹത്തിൻ്റെഅടക്കവും, ജനങ്ങളോടുള്ള ആത്മാർത്ഥമായ സ്നേഹവും കാലങ്ങളോളം ഹൃദയങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കും.
എനിക്ക് വ്യക്തിപരമായും തൂങ്കുഴി പിതാവിനോടുള്ള ബന്ധം ഹൃദയത്തിൽ ആഴമേറിയതാണ് അദ്ദേഹം എന്നെ അത്യന്തം സ്നേഹിച്ചിരുന്നുവെന്ന്ഞാൻ അഭിമാനത്തോടെ പറയുന്നു. എൻ്റെ ജന്മദിനത്തിലും തിരുനാൾ ദിവസങ്ങളിലും അദ്ദേഹം കാർഡുകളും സന്ദേശങ്ങളും അയച്ച്, എന്റെ ജീവിതത്തിലെ ചെറിയ നന്മകൾ പോലും എടുത്തുകാട്ടി, സ്നേഹപൂർവ്വം പ്രോത്സാഹിപ്പിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്തിരുന്നു.
അദ്ദേഹത്തിൻ്റെ ആ നല്ല വാക്കുകൾ എനിക്ക് ജീവിതത്തിൽ എന്നും ഉത്തേജനമായിരുന്നു ശക്തിയായിരുന്നു പ്രചോദനമായിരുന്നു ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾ ഞാൻ നന്ദിപൂർവ്വം ഹൃദയത്തിൽ സൂക്ഷിക്കുന്നു. ക്രിസ്തുവിൻ്റെ പരിമളം പരത്തിയ വ്യക്തിയാണ്അദ്ദേഹം. തൊടുന്നതൊക്കെ പൊന്നാക്കുന്ന വ്യക്തിത്വമാണ്തുങ്കുഴിപിതാവിന്റേത് .
കാരണം അദ്ദേഹം ദൈവത്തോട് ചേർന്ന് നടന്നു, ജീവിച്ചു, സ്വർഗ്ഗോന്മുഖമായി യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ജീവിത ദർശനത്തിന് ഉത്തമ ഉദാഹരണമാണ് ക്രിസ്തുദാസി സന്യാസ സമൂഹം. മാനന്തവാടി രൂപതയെയും, താമരശ്ശേരി രൂപതയെയും, തൃശ്ശൂർ അതിരൂപതയെയും കൈപിടിച്ച് നടത്തി വളർത്തിയ വ്യക്തിയാണ് ഈ ഇടയശ്രേഷ്ഠൻ. അദ്ദേഹം ഒരിക്കലും മരിക്കില്ല. ദൈവത്തിന്റെ ഹൃദയത്തിലും മനുഷ്യരുടെ ഹൃദയങ്ങളിലും എന്നും ജീവിക്കും ഈ വന്ദ്യനായ പിതാവ്.
വർഗീസ് ചക്കാലക്കൽ മെത്രാപ്പോലിത്ത കോഴിക്കോട് അതിരൂപത