തൃപ്പൂണിത്തുറ: പൂജ കലാ സാം സ്കാരിക വേദിയുടെ ആഭിമുഖ്യ ത്തിൽ ഏകപാത്ര നാടക മത്സരം സംഘടിപ്പിച്ചു. പൂണിത്തുറ പൂജ സ്റ്റുഡിയോ യിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടന്ന മത്സരത്തിൽ മുറുക്കാൻ, അപ്പ, കുടുംബക്കല്ലറ, ഇടം, മേരി പൗലോയുടെ നാടകവീട് എന്നീ നാടകങ്ങളാണ് അരങ്ങിലേത്തിയത്.
ഉദ്ഘാടന ത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ഉദ്ഘാടനം ചെയ്തു. പൂജ കലാ സാംസ്കാരരിക വേദിയുടെ ചെയർമാൻ പൂജ ആന്റണി മാത്യു അധ്യക്ഷത വഹിച്ചു. രാജീവ് ആലുങ്കൽ മുഖ്യപ്ര ഭാഷണം നടത്തി.
പഴയ, പുതിയ തലമുറയിലെ നാടക പ്രവർത്തകരുടെ സംഗമത്തിൽ മുതിർന്ന നാടക പ്രവർ ത്തകരായ ആർട്ടിസ്റ്റ് സുജാതൻ, കെ.എം. ധർമൻ, ടി. മൂക്കൻ, കെ. പി.എ.സി ബിയാട്രിക്സ് എന്നി വരെ ആദരിച്ചു. പൂജ കലാ സാം സ്കാരിക വേദി ഡയറക്ടർ പയ്യുന്നു ർ മുരളി, ആലപ്പി അഷറഫ്, എ. ബി. സാബു, വി.പി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.