കാഠ്മണ്ഡു : നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്തു .
രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ നേപ്പാളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി സൈനിക മേധാവി, രാഷ്ട്രപതി, ജുഡീഷ്യറി ഉദ്യോഗസ്ഥർ, ജനകീയ മുന്നേറ്റ പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സുശീല കർക്കിയുടെ പേര് അംഗീകരിച്ചത്.
പുതിയ സർക്കാർ അധികാരത്തിലേറിയതോടെ പാർലമെന്റ് പിരിച്ചുവിടും. രാജ്യത്ത് സമാധാനം പുനഃസ്ഥാപിച്ച് പുതിയ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് സുശീല കർക്കിക്ക് മുന്നിലുള്ള പ്രധാന ദൗത്യം.