കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിലേക്ക് കൊണ്ടുപോകും. അവിടെവെച്ചാകും സംസ്കാര ചടങ്ങുകള്‍ നടക്കുക.
പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് തീരുമാനം.മൃതദേഹം പൊതുദര്‍ശനം ഒഴിവാക്കണമെന്ന് പിപി തങ്കച്ചന് ആവശ്യപ്പെട്ടത് പ്രകാരമാണിത്.
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11 മണിയോടെ പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും.
ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഓഗസ്റ്റ് പതിനഞ്ചിനാണ് പിപി തങ്കച്ചനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യനില മോശമായി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയത്.