കാസർകോട്: ക്രെയിൻ പൊട്ടിവീണ് രണ്ടുപേർ മരിച്ചു. കാസർകോടാണ് സംഭവം. വടകര സ്വദേശികളായ അക്ഷയ് (30), അശ്വിൻ എന്നിവരാണ് മരിച്ചത്.
ദേശീയപാത 66-ൽ ലൈറ്റ് വെയ്ക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. അക്ഷയ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.