വൈപ്പിൻ: വാടേൽ സെന്റ് ജോർജ് ചർച്ച് ഇടവകയിലെ കെ സി വൈ എം യൂണിറ്റിന്റെ നേതൃത്വത്തിൽ 47 മത് മെറിറ്റ് ഈവെനിംഗ് നടത്തി. വാടേൽ ഇടവകയിലെ SSLC, PLUS TWO വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുക എന്ന ആഗ്രഹത്തോടെ നടത്തി വരുന്ന ഈ അവാർഡ് ധാന ചടങ്ങിൽ ഇത്തവണ 115 വിദ്യാർത്ഥിനി വിദ്യാർത്ഥികളെ ആദരിച്ചു.
സെന്റ് ജോർജ് ചർച്ച് വാടേൽ ഇടവക വികാരി ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട് ഉദ്ഘാടനം നിർവഹിക്കുകയും സഹവികാരി ഫാ. ജിക്സൺ ജോണി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
കെ സി വൈ എം വൈപ്പിൻ ഫെറോന മേഖല പ്രസിഡന്റ് റുബൻ മാർട്ടിൻ ആശംസകൾ അറിയിച്ചു, വാടേൽ കെ സി വൈ എം പ്രസിഡന്റ് ശ്രീമാൻ ജിഷൻ ജോസ്, വൈപ്പിൻ മേഖല വൈസ് പ്രസിഡന്റ് കുമാരി ഷെൽഡ്രീന എന്നിവർ സന്നിഹിതരായി.