ലുവോയാങ്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തടവുശിക്ഷയും നിരന്തരമായ പീഡനവും അനുഭവിച്ച ചൈനീസ് കത്തോലിക്കാ ബിഷപ്പ് ഡോ പ്ലാസിഡസ് പേ റോങ്ഗുയി അന്തരിച്ചു. 91 വയസ്സായിരുന്നു.
ലുവോയാങ് രൂപതയുടെ രഹസ്യ ബിഷപ്പായ അദ്ദേഹം ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സംഘടനയായ ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനിൽ ചേരാൻ വിസമ്മതിച്ചതിന് 1988 ന് ശേഷം നിരവധി തവണ ജയിലിലടയ്ക്കപ്പെടുകയുണ്ടായി.
ഏഷ്യാ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ബിഷപ്പ് പ്ലാസിഡസ് ഒരു ട്രാപ്പിസ്റ്റ് സന്യാസിയായിരുന്നു. ഹെബെയിൽ പ്രവിശ്യയയിൽ ആദ്യം താമസിച്ചിരുന്ന അദ്ദേഹം ഉണ്ടായിരുന്ന രണ്ട് ആശ്രമങ്ങളിൽ ഒന്ന് 1947-ൽ കമ്മ്യൂണിസ്റ്റ് മിലിഷ്യകൾ നശിപ്പിച്ചതാണ്. മറ്റൊന്നിൽ 33 സന്യാസിമാർ കൊല്ലപ്പെടുകയും ശേഷിച്ചവർക്ക് പലായനം ചെയ്യേണ്ടിയും വന്നു.