ഇൻഡോർ: മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ ജിതു പട്വാരിയുടെ വീട്ടിൽ അജ്ഞാത സംഘം അതിക്രമിച്ചു കയറി മോഷണം നടത്തി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് മുഖംമറച്ചെത്തിയ സംഘം വീട്ടിനകത്ത് കയറി മോഷണം നടത്തിയത്. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഘം ഫോണുകൾ അടക്കമുള്ള സാധാനസാമഗ്രികൾ കൊള്ളയടിച്ചു.
ഇൻഡോറിലെ വീടിനു പുറത്ത് രണ്ടര മണിക്കൂറോളം സംഘം തമ്പാദിച്ചു. ഇത് പ്രദേശ വാസികളെ ഭയത്തിലാക്കി. അതിനു ശേഷം വൈദ്യുതി വിശ്ചേദിച്ച ശേഷം ആണ് മോഷണം നടത്തിയത്. സി സി ക്യാമറ പ്രവർത്തനവും നശിപ്പിച്ച ശേഷം ആണ് സംഘം വീട്ടിൽ പ്രവേശിച്ചത്. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ഫൈലുകളും ലാപ്ടോപ്, മൊബൈലുകൾ തുടങ്ങി വിലയെറിയതെല്ലാം മോഷ്ടിച്ചു.
ജിതു പട്വാരിയുടെ വീടിന് പുറമെ ചീഫ് മുനിസിപ്പൽ ഓഫീസർ രാജ്കുമാർ താക്കൂർ, മധ്യപ്രദേശ് ഇലക്ട്രിസിറ്റി ബോർഡ് ഓഫീസർ നരേന്ദ്ര ദുബെ എന്നിവരുടെ വീട്ടിലും ഇവർ മോഷണം നടത്തി. സിസിടിവി പ്രവർത്തനരഹിതമാക്കിയതിനാൽ സംഘത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ലഭ്യമല്ല. എന്നാൽ നിലവിൽ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. അതേസമയം മോഷ്ടാക്കൾ ബാങ്ക് മോഷണമടക്കം നടത്തിയിട്ടുള്ള സംഘമാണെന്നാണ് പൊലീസ് നിഗമനം. ഈ സംഘത്തിലെ നിരവധി പേർ അടുത്തിടെ അറസ്റ്റിലായിരുന്നു. എന്നാൽ ചിലർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നുവെന്നും ഇവരായിരിക്കാം മോഷണത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു.