ന്യൂഡൽഹി: ഏഷ്യയിലും യൂറോപ്പിലുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാത്തിരുന്ന പ്രതിഭാസമായ സമ്പൂർണ ചന്ദ്രഗ്രഹണം ഇന്ന് രാത്രി. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി കാണാനാകും.
2025 സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ ഒരു പൂർണ ചന്ദ്രഗ്രഹണം നടക്കുക.ഇന്ത്യൻ സമയം രാത്രി 8.58ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും. രാത്രി 11.41 ഓടെയാകും ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടുക. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനിറ്റും നീണ്ട് നിൽക്കുന്നതാണ് പൂർണ ചന്ദ്രഗ്രഹണം.
ഈ ചന്ദ്രഗ്രഹണം ഒരു ബ്ലഡ് മൂൺ ആയിരിക്കും. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോൾ ചന്ദ്രന് ചുവപ്പ് നിറം ലഭിക്കുന്ന പ്രതിഭാസമാണിത്. എട്ടാം തീയതി അർധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനിറ്റ് പിന്നിടുമ്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും.വ്യത്യസ്ത സമയ മേഖലകളിൽ ഗ്രഹണത്തിന്റെ ദർശന സമയം വ്യത്യാസമുണ്ട്.