ആകാശ നിരീക്ഷകർക്ക് അപൂർവമായ ഒരു ആകാശ വിരുന്ന് ഇന്ന് കാണാനാവും. രാത്രി ആകാശത്ത് പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.
ചന്ദ്രനെ കടും ചുവപ്പ് നിറത്തിലാണ് ദൃശ്യമാവുക .
“രക്ത ചന്ദ്രൻ” എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഈ ശ്രദ്ധേയമായ പ്രതിഭാസം 82 മിനിറ്റ് നീണ്ടുനിൽക്കും, ഇത് ഈ ദശാബ്ദത്തിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണങ്ങളിൽ ഒന്നായിരിക്കും .ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.
കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി കാണാം.എട്ടാം തീയതി അർധരാത്രി കഴിഞ്ഞ് 22 മിനുട്ട് പിന്നിടുമ്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്.