കൊച്ചി: കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസ്സിയേഷൻ (KLC WA)
കൊച്ചി ആൽഫ സെൻ്റ്റിൽ ദ്വിദിന നേതൃത്വ പഠന ക്യാമ്പ് നടത്തി.
സംസ്ഥാന പ്രസിഡണ്ട് ഷേർളി സ്റ്റാൻലിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ സമ്മേളനം KRLCC വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് ഉത്ഘാടനം ചെയ്തു.
അധികാര വികേന്ദ്രീകരണവും ത്രിതല പഞ്ചായത്തും എന്ന വിഷയത്തിൽ കൊച്ചി മുൻ മേയർ കെ. ജെ. സോഹൻ ക്ലാസ്സ് നയിച്ചു.
KRLCC ഡെപ്യൂട്ടി സെക്രട്ടറിയും KRLCBC സെക്രട്ടറി ജനറലുമായ ഫാ. ജിജു അറക്കത്തറ മുഖ്യപ്രഭാഷണം നടത്തി.
സമാപന സമ്മേളനം കൊച്ചി MLA കെ. ജെ. മാക്സി ഉത്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളെ കുറിച്ച് റീന റാഫേൽ
ശ്രീമതി എലിസബത്ത് അസ്സീസി, തയ്യൽ തൊഴിലാളി ക്ഷേമനിധി ചെയർപേഴ്സൺ
ക്ലാസ്സ് നയിച്ചു. സംസ്ഥാന ലെയ്റ്റി കമ്മീഷൻ സെക്രട്ടറി റവ:ഫാദർ ബെന്നി പുത്രയിൽ മോഡറേറ്റ് ചെയ്തു.
KLCWA സംസ്ഥാന സ്പിരിച്ചൽ ഡയറക്ടർ ഫാ. അഡ്വ. എ. ജെ. പോൾ,
ആനിമേറ്റർ Sr നിരഞ്ജന എന്നിവരെ ആദരിച്ചു. മുൻ PSC ബോർഡ് മെമ്പർ സിമ്മി റോസ്ബെൽജോൺ ആശംസയർപ്പിച്ചു ജനറൽ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ
സംസ്ഥാന ട്രഷറർ റാണി പ്രതീപ് , വൈസ് പ്രസിഡണ്ടുമാർ Dr ഗ്ലാഡിസ് തമ്പി, വൽസല ജോയ് എക്സിക്യൂട്ടീവ് മെമ്പേഴ്സ്മാർ സോഫി ജോയ്, ജാക് ലിൻ ജോബ്, കുഞ്ഞമ്മ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.