കൊല്ലം: ഓച്ചിറയില്‍ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേർ മരിച്ചു . കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഥാർ ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് .
ഥാര്‍ ജീപ്പില്‍ ഉണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഥാറിൽ ഉണ്ടായിരുന്ന സ്ത്രീയെ കരുനാഗപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേവലക്കര പൈപ്പ് മുക്ക് സ്വദേശികളാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.