കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് വിമൺസ് അസോസിയേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന നേതൃ പരിശീലന ക്യാമ്പ് ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ ആരംഭിച്ചു.
കെആർഎൽസിസി വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷേർളി സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു. കൊച്ചി രൂപത അല്മായ കമ്മീഷൻ ഡയറക്ടർ ഫാ. ആന്റണി കുഴിവേലി, കൗൺസിലർ ജീജ ടെൻസൺ, കെഎൽസിഡബ്ള്യൂഎ ഡയറക്ടർ ഫാ. പോൾ ഏ. ജെ., ആനിമേറ്റർ സിസ്റ്റർ നിരജ്ഞന, വിമല ജോയി, കുഞ്ഞമ്മ ഫാത്തിമ, റാണി പ്രദീപ് എന്നിവർ പ്രസംഗിച്ചു.
അധികാര വികേന്ദ്രികരണവും ത്രിതല പഞ്ചായത്തും എന്ന വിഷയത്തിൽ കെ.ജെ. സോഹനും തദ്ദേശ സ്വയം ഭരണവും സ്ത്രീകളുടെ പങ്കാളിത്തവും എന്ന വിഷയത്തിൽ റീന റാഫേലും വിഷയാവതരണങ്ങൾ നടത്തി.
നാളെ നടക്കുന്ന സമാപന സമ്മേളനം കെ. ജെ. മാക്സി ഉദ്ഘാടനം ചെയ്യും. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ മുഖ്യപ്രഭാഷണവും കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പര്യാത്തുശ്ശേരി അനുഗ്രഹ പ്രഭാഷണവും നിർവ്വഹിക്കും.