തിരുവനന്തപുരം: കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് തകര്‍പ്പന്‍ ജയം. തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി സീസണിലെ അഞ്ചാം ജയമാണ് ടൈഗേഴ്സ് സ്വന്തമാക്കിയത്.
ടൈറ്റന്‍സ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊച്ചി തരണം ചെയ്തു . കൊച്ചിയ്ക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടിയ വിനൂപ് മനോഹരനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഏഴ് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി സെമി ഫൈനല്‍ പ്രവേശം ഏകദേശം ഉറപ്പാക്കിയിരിക്കുകയാണ് കൊച്ചി.