ഡൽഹി: പ്രസാദം നൽകാത്തതിൻ്റെ പേരിൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ക്ഷേത്രജീവനകാരനെ തല്ലിക്കൊന്നു. കൽക്കാജി ക്ഷേത്രത്തിൽ വച്ചായിരുന്നു സംഭവം. 35 കാരനായ യോഗേന്ദ്ര സിങാണ് മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്.
യുവാവിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ദക്ഷിണപുരി സ്വദേശിയായ 30 കാരൻ അതുൽ പാണ്ഡെയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുന്നു.
ക്ഷേത്രദർശനത്തെ തുടർന്ന് യുവാക്കൾ പ്രസാദം ആവശ്യപ്പെട്ട് യോഗേന്ദ്രയെ സമീപിച്ചു. തുടർന്ന് വാക്ക് തർക്കം ഉണ്ടായി. പിന്നീട് മർദ്ദനം ആരംഭിച്ചു. കൈകൊണ്ടും ഇരുമ്പ് വടികൊണ്ടുമാണ് മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് അബോധ അവസ്ഥയിലായ യുവാവിനെ ഡൽഹി എയിംസിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.