ന്യൂഡൽഹി: വോട്ട് അധികാർ യാത്രക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകർക്ക് മിഠായി നൽകി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിലെ ആരായിൽ നടന്ന റാലിക്കിടയിലാണ് യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ കരിങ്കൊടി കാണിച്ചത് .
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അപമാനിക്കുന്ന കാര്യങ്ങൾ ബിഹാറിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിൽ ചിലർ നടത്തിയെന്ന് ആരോപിച്ചായിരുന്നു യുവമോർച്ച പ്രതിഷേധം. വാഹനം നിർത്തി പ്രവർത്തകർക്ക് നേരെ മിഠായി നീട്ടുകയായിരുന്നു രാഹുൽ.
രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടത്.
ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വോട്ടർ പട്ടിക പുതുക്കൽ രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണെന്ന് രാഹുൽ വിമർശിച്ചു. ബിജെപിയും ആർഎസ്എസും തെരഞ്ഞെടുപ്പ് കമ്മീഷനും രാജ്യത്ത് ‘വോട്ട് ചോരി’യിൽ ഏർപ്പെടുകയാണ് -രാഹുൽ പറഞ്ഞു .