കാസർഗോഡ്: കേരള-കർണാടക അതിർത്തിപ്രദേശമായ തലപ്പാടിയിൽ നിയന്ത്രണംവിട്ട കർണാടക കെഎസ്ആർടിസി ബസിടിച്ച് ഓട്ടോറിക്ഷ യാത്ര ക്കാരായ ഒരു കുടുംബത്തിലെ അഞ്ചു സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്കു ദാ രുണാന്ത്യം. രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. ദക്ഷിണകന്നഡ ജില്ലയിലെ ഉള്ളാൾ താ ലൂക്കിലെ കൊട്ടേക്കർ പഞ്ചായത്തിലെ അജ്ജിനടുക്ക സ്വദേശികളായ ഓട്ടോ ഡ്രൈവർ ഹൈദരാലി (47), ഖദീജ (60), മുഹമ്മദിന്റെ ഭാര്യ നഫീസ (52), ഹ സ്ന (10), ആയിഷ ഫിദ (19), മംഗളൂരു ബിസി റോഡിലെ ഫറംഗിപേട്ടയിലെ അയ്യമ്മ (72) എന്നിവരാണു മരിച്ചത്. ഇതിൽ ഖദീജയും നഫീസയും സഹോദ രിമാരാണ്.
ഇരുവരുടെയും മാതൃസഹോദരിയാണ് അവ്വമ്മ. ഖദീജയുടെ മകളാണു ഹസ് ന. നഫീസയുടെ മകളാണ് ആയിഷ ഫിദ. കാസർഗോഡ് പെരുമ്പള സ്വദേശികളായ ലക്ഷ്മി (61), മകൻ സുരേന്ദ്ര (39) എ ന്നിവർക്കാണു പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ തലപ്പാടിയിലെ ടോൾ ഗേറ്റിനു സമീപമാണു നാടിനെ നടുക്കിയ അപകടമുണ്ടായത്.
കാസർഗോഡുനിന്നു മംഗളൂരുവിലേക്കു പോകുകയായിരുന്നു കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ്. കേരളത്തിന്റെ ആറുവരിപ്പാത കഴിഞ്ഞ് കർണാടകയിലെ നാലുവരിപ്പാതയിലേക്കു കയറി പത്തു മീറ്റർ പിന്നിടവേയാണ് അപകടം. ഈ ഭാഗത്ത് റോഡിൽ മീഡിയൻ ഉണ്ടായിരുന്നില്ല.
അപകടസമയത്ത് ശക്തമായ മഴയുമുണ്ടായിരുന്നു. എതിർവശത്തുനിന്ന് ഓ ട്ടോറിക്ഷ കണ്ടപ്പോൾ ബസ് ഡ്രൈവർ സഡൻ ബ്രേക്കിട്ടു. എന്നാൽ, നനഞ്ഞ റോഡിലൂടെ തെന്നിനീങ്ങിയ ബസ് ഓട്ടോറിക്ഷയിൽ ശക്തമായി ഇടി ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹൈദരാലിയുടെ, മംഗളൂരു ര ജിസ്ട്രേഷൻ ഓട്ടോറിക്ഷ പൂർണമായും തകർന്നു. അപകടമുണ്ടായ ഉടൻ ബസ് ഡ്രൈവർ ഇറങ്ങിയോടി. ഇടിയുടെ ആഘാത ത്തിൽ ബസ് പിറകോട്ടു നീങ്ങാൻ തുടങ്ങി. തുടർന്ന് ബസ് 90 ഡിഗ്രി തിരിഞ്ഞ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോറിക്ഷയിൽ ഇടിച്ചു.
അപകടത്തിനിടയാക്കിയ ബസ് ജൂലൈ 27നു മാത്രമാണ് ഈ റൂട്ടിൽ ഓടാൻ തുടങ്ങിയതെന്നും 26നു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കൽ നടത്തിയിരുന്നതായും സാങ്കേതിക തകരാറുകളൊന്നും അപകടത്തിന് കാരണമായിട്ടില്ലെന്നും കർണാടക കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം പോലീസ് രക്ഷാപ്രവർ ത്തനങ്ങൾക്കു നേതൃത്വം നൽകി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പോലീസ് ഗതാഗതം പുനഃസ്ഥാ പിക്കാനുള്ള നടപടികൾ സ്വീകരിച്ചു.