മുംബൈ : മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള വിരാർ ഈസ്റ്റിൽ ഒരു റെസിഡൻഷ്യൽ കെട്ടിടം തകർന്ന് 17 പേർ മരിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ 12.05 നാണ് വിരാറിലെ രമാഭായ് അപ്പാര്‍ട്ട്മെന്റിന്റെ പിന്‍ഭാഗം തകര്‍ന്നുവീണത്.
അപകടത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു വയസുള്ള കുട്ടിയും അമ്മയുമുണ്ട്. കെട്ടിട ഭാഗങ്ങള്‍ക്കുള്ളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ട്.നാലാം നിലയിൽ പിറന്നാൾ ആഘോഷം നടക്കുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണതെന്ന് നാട്ടുകാർ പറഞ്ഞു.
അഗ്നിശമന സേന, പോലീസ്, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ആംബുലൻസ് സർവീസുകൾ എന്നിവയിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.