ശ്രീനഗര്‍: ജമ്മു കശ്മീരിൽ മഴക്കെടുതിയിൽ 31 പേർ മരിച്ചു. കത്രയിലെ വൈഷ്ണോ ദേവീക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിലാണ് നിരവധി പേർക്ക് ജീവൻ നഷ്ടമായത്. അപകടത്തില്‍ 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയില്‍ സൈന്യമടക്കം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് .
കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകി. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമുണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജമ്മുവിൽ തിങ്കളാഴ്ച മുതൽ കനത്ത മഴയാണ് . വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം റോഡുകളും പാലങ്ങളും തകർന്നു. പല വീടുകളും വെള്ളത്തിനടിയിലാണെന്നും റിപ്പോർട്ടുണ്ട്.