എറണാകുളം: ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് മെഡിക്കൽ ആൻഡ് സർജിക്കൽ നഴ്സിംഗ് വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ നേതൃത്വത്തത്തിൽ ക്രിട്ടിക്കൽ കെയറിനെകുറിച്ചുള്ള സംസ്ഥാനതല ശില്പശാല *സനാരെ- 2025* സംഘടിപ്പിച്ചു.
ശില്പശാലയുടെ ‘ ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉത്ഘാടനം നിർവഹിച്ചു. ലൂർദ്സ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ആശംസ അർപ്പിച്ചു സംസാരിച്ചു. ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ പ്രൊഫ. സിസ്റ്റർ റൂഫീന. ഇ. എ. മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജോസി എ. മാത്യു, പ്രൊഫ. സാനിയ ജോസ് എന്നിവർ സംസാരിച്ചു.
ക്രിട്ടിക്കൽ കെയറിനെക്കുറിച്ചുള്ള വിവിധ സേഷനുകൾക്കും പ്രായോഗിക പരിശീലനത്തിനും ലൂർദ്സ് ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ജ്യോതിസ് വി. , സീനിയർ കൺസൾട്ടൻ്റ് ഡോ. ഇന്ദു രാജീവ്, മലബാർ കാൻസർ സെന്റർ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. രോഹിണി. ടി., കൺസൾട്ടൻ്റ്, കാർഡിയാക്ക് അനസ്തീഷ്യോളജിസ്റ്റ് ഡോ. ആനന്ദ് മാത്യു, ഡോ. പ്രതിഭ കൃഷ്ണപിള്ള, എന്നിവർ നേതൃത്വം നൽകി.
ശില്പശാലയിൽ പങ്കെടുത്ത വിദ്യാർത്ഥികaൾക്ക് സ്കിൽ സ്റ്റേഷൻസ് മുഖേന പ്രായോഗിക പരിശീലനവും ലഭ്യമാക്കി. ശില്പശാലയക്കു ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗ് മെഡിക്കൽ സർജിക്കൽ നഴ്സിംഗ് വിഭാഗം മേധാവി പ്രൊ. സാനിയ ജോസ്, അധ്യാപകരായ ട്രീസ ഐറിൻ. എം. ജെ, . വീണ മോഹൻ എന്നിവർ നേതൃത്വം നൽകി.