അർത്തുങ്കൽ: അർത്തുങ്കൽ ഫൊറോന ബി.സി.സി. നേതൃസംഗമം മായിത്തറ സേക്രട്ട് ഹാർട്ട് പാരിഷ് ഹാളിൽവച്ചു നടത്തി. ഫൊറോനയിലെ പതിനൊന്ന് ഇടവകകളിൽനിന്നുള്ള ബിസിസികളുടേയും ശുശ്രൂഷാസമിതികളുടേയും ഇടവകതലകൺവീനർമാരും സെക്രട്ടറിമാരും അനിമേറ്റർമാരും സംഗമത്തിൽ പങ്കെടുത്തു.
അർത്തുങ്കൽ ഫൊറോനാ ഡയറക്ടർ ഫാ. ടോമി കുരിശിങ്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കെആർഎൽസിസി ബി.സി.സി. കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ പുത്തൻവീട്ടിൽ വിഷയാവതരണം നടത്തി. മായിത്തറ ഇടവകവികാരി ഫാ. തോമസ് ഷൈജു ചിറയിൽ അനുഗ്രഹപ്രഭാഷണം നടത്തി.
അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് ഇടവക അസിസ്റ്റൻ്റ് വികാരി ഫാ. ജീസൻ, ബി.സി.സി. ഫൊറോന അനിമേറ്റർ സിസ്റ്റർ ആൻസിന കുരിശുങ്കൽ എന്നിവർ ആശംസകളർപ്പിച്ചു.കെ.സി.ബി.സി. ലഹരിവിരുദ്ധക്കമ്മീഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടഫാ. തോമസ് ഷൈജു ചിറയിലിനെ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
ഗ്രൂപ്പുകളായിത്തിരിഞ്ഞുള്ള ചർച്ചകൾക്ക്,ബി.സി.സി. ഫൊറോന കൺവീനർ തങ്കച്ചൻ ഈരേശ്ശേരിൽ, ഫൊറോന സെക്രട്ടറി ജോയ് സി.ഡി. ചാരങ്കാട്ട്, ശുശൂഷാസമിതി ഫൊറോന കോ- ഓർഡിനേറ്റർ ജോസ് ആറുകാട്ടി, സിസ്റ്റർ അഗസ്ത, സിസ്റ്റർ ഗ്ലാഡിൻസ് എന്നിവർ നേതൃത്വം നല്കി.
ബോബൻ അറക്കൽ, റോയി ജോസഫ് (കണ്ടക്കടവ് ഫൊറോന) പീറ്റർ കോളിൻസ് (മനക്കോടം ഫൊറോന), ഫെലിക്സ് വാലയിൽ (ആലപ്പുഴ ഫൊറോന) തുടങ്ങിയവർരൂപതാപ്രതിനിധികളായി പങ്കെടുത്തു.