ന്യൂഡൽഹി: മോഡി മീഡിയ ആവുന്നത്ര തമസ്കരിച്ചിട്ടും,വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്ര എട്ടാം ദിനം ബിഹാറിലെ ഗ്രാമീണ മേഖലകളെ പതിനായിരങ്ങളെ ആകർഷിച്ച് മുന്നേറുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത രാഹുൽ ഗാന്ധിയും, സഹയാത്രികൻ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഞായറാഴ്ച യാത്ര എൻഫീൽഡ് ബുള്ളറ്റിലാക്കി . ബിഹാറിലെ പൂർണിയ ജില്ലയിലൂടെയുള്ള യാത്രയിൽ ഇരു നേതാക്കളും ബുള്ളറ്റിലായിരുന്നു നയിച്ചത്.
നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ മുന്നേറിയ യാത്രയിൽ രാഹുൽ ഗാന്ധിയും, തേജസ്വി യാദവും ഹെൽമറ്റ് ധരിച്ച് ബുള്ളറ്റ് ഓടിച്ചുകൊണ്ട് വോട്ട് കൊള്ളക്കെതിരായ പോരാട്ടം ജനങ്ങൾക്കിടയിലേക്ക് എത്തിച്ചു .
കോൺഗ്രസിന്റെയും, ആർ.ജെ.ഡിയുടെയും പതാകകളുമായി പ്രവർത്തകർ കാൽനടയായും, ബൈക്കിലുമായി നേതാക്കളെ അകമ്പടി സേവിച്ചു. റോഡിനിരുവശവും കാത്തുനിന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു യാത്ര .