ന്യൂഡൽഹി: ഇന്ത്യയുടെ ഐഎസ്ആർഒ ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട നിർണായക ഇൻ്റഗ്രേറ്റഡ് എയർ ഡ്രോപ് ടെസ്റ്റ് (ഐഎഡിടി 01) വിജയകരമായി പൂർത്തിയാക്കി . മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സുപ്രധാന ദൗത്യമാണിത് .
ദൗത്യത്തിന് ശേഷം മടങ്ങിയെത്തുന്ന യാത്രികരെ തിരിച്ച് ഭൂമിയിൽ സുരക്ഷിതമായി എത്തിക്കുന്ന പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്ന പരീക്ഷണമാണ് നടന്നത്.
വ്യോമസേനയുടെ ചീനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് ഗഗൻയാൻ ക്രൂ മൊഡ്യൂളിനെ നാല് കിലോമീറ്റർ ഉയരത്തിലെത്തിച്ച് താഴേക്കിട്ടു. പേടകം കടലിൽ വിജയകരമായി ഇറങ്ങി. ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃകയിലുള്ള 4.5 ടൺ ഭാരമുള്ള മൊഡ്യൂളാണ് പരീക്ഷണത്തിനായി പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ഇട്ടത്. കടലിൽ സുരക്ഷിതമായി ഇറങ്ങിയ പേടകത്തെ നാവിക സേനയുടെ കപ്പൽ ഉപയോഗിച്ചാണ് തിരികെയെടുത്തത്.