സനാ : ഞായറാഴ്ച ഉച്ചയോടെ യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ വ്യോമാക്രണം. വലിയ സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ട് . സനായിലെ പ്രസിഡന്റിന്റെ കൊട്ടാരവും ഹൂതി മിസൈല്‍ ബേസുകളുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത് .
സനായില്‍ ഇസ്രയേല്‍ ആക്രമണം നടന്നതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍– മസീറ സ്ഥിരീകരിച്ചു.
സനായിലെ നഗരസഭാ കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണമെന്നും നാശനഷ്ടമുണ്ടായെന്നും ഹൂതികള്‍ എപിയോട് പറഞ്ഞു. തുറമുഖ നഗരമായ ഹുദൈദയിലും ആക്രമണമുണ്ടായതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ പറയുന്നു . സനായിലെ എണ്ണ ശുദ്ധീകരണ ശാലയിലും പവര്‍ സ്റ്റേഷനിലുമാണ് ആക്രമണമെന്നാണ് അല്‍– മസീറ റിപ്പോര്‍ട്ട്.