തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂള്‍ സമയമാറ്റത്തിലും വേനലവധിയുടെ കാര്യത്തിലും തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി.എല്ലാവര്ക്കും സ്വീകാര്യമായ കമ്മിറ്റിയെ വയ്ക്കുമെന്നും ഭരണ – പ്രതിപക്ഷ വ്യത്യാസമുണ്ടാവില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിച്ചാണ് താൻ മന്ത്രിയായതെന്നും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പറഞ്ഞാണ് വിദ്യാഭ്യാസ മന്ത്രി സ്കൂള്‍ സമയ മാറ്റത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് പറഞ്ഞത്.
എന്ത് മാറ്റത്തിലും ചര്‍ച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു .സ്കൂള്‍ വാര്‍ഷികാവധി മെയിലും ജൂണിലുമായി നല്‍കാവുന്നതാണെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാർ അഭിപ്രായപ്പെട്ടു.